'പഠ്‌ന ലിഖ്‌ന അഭിയാന്‍' സാക്ഷരത പദ്ധതി മുന്‍സിപ്പല്‍ തല ഉദ്ഘാടനം

പദ്ധതിയുടെ മുന്‍സിപ്പല്‍തല ക്ലാസ്സ് ഉദ്ഘാടനം മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബ് നിര്‍വ്വഹിച്ചു.

Update: 2021-12-27 16:16 GMT

പരപ്പനങ്ങാടി: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സാക്ഷരതാ മിഷന്‍ സംയുക്തമായി പരപ്പനങ്ങാടി നഗരസഭയില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരത പദ്ധതിയുടെ മുന്‍സിപ്പല്‍തല ക്ലാസ്സ് ഉദ്ഘാടനം മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബ് നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ എ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരത മിഷന്‍ ഡയറക്ടര്‍ പി എസ് ശ്രീകല പാഠപുസ്തക വിതരണവും മുഖ്യ പ്രഭാഷണവും നടത്തി.

ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി അബ്ദുല്‍ റഷീദ് പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ പി മുഹമ്മദ് ബഷീര്‍, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ സി നിസാര്‍ അഹമ്മദ്, പി ഷാഹുല്‍ ഹമീദ്, മുസ്തഫ, മുന്‍ വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ, കൗണ്‍സിലര്‍മാരായ നസീമ. പി ഒ ഷാഹിദ, ജയദേവന്‍, കദീജത്തുല്‍ മാരിയ, എ സുബ്രഹ്മണ്യന്‍, ടി ശ്രീധരന്‍ സംസാരിച്ചു.

ഡിസംബര്‍ മാസത്തില്‍ തന്നെ എല്ലാ ഡിവിഷനുകളിലും ക്ലാസുകള്‍ ആരംഭിക്കുകയും മാര്‍ച്ച് മാസത്തില്‍ മികവുത്സവത്തോടെ പദ്ധതി അവസാനിക്കുകയും ചെയ്യും. നഗരസഭയില്‍ പരിപൂര്‍ണ സാക്ഷരത പ്രഖ്യാപിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Tags:    

Similar News