ആധുനിക സ്റ്റേഡിയം: കായികപ്രേമികളുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനൊരുങ്ങി ഖാദറലി ക്ലബ്

ക്ലബ്ബിന്റെ നിര്‍മാണത്തിലിരിക്കുന്ന മൂന്നുനില കെട്ടിടം ആറുമാസത്തിന്നും ഉദ്ഘാടനസജ്ജമാവും. ക്ലബ്ബിന്റെ പൂര്‍വകാലചരിത്രം പുതുതലമുറയെ അറിയിക്കാന്‍ സുവനീര്‍ പുറത്തിറക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Update: 2020-02-12 13:43 GMT

പെരിന്തല്‍മണ്ണ: ആധുനിക സ്റ്റേഡിയമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഖാദറലി ക്ലബ് ഒരുങ്ങുന്നു. സഹകരണസ്ഥാപനങ്ങള്‍, ഇതരക്ലബ് ഭാരവാഹികള്‍, മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തി സഹകരണ സൊസൈറ്റി രൂപീകരിച്ച് ഒരു പൊതുസ്റ്റേഡിയം നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഖാദറലി ക്ലബ് നേതൃത്വം നല്‍കും. ഇതിനായി എംപി, എംഎല്‍എ ഫണ്ടും ഉപയോഗപ്പെടുത്തും.

60ാം വാര്‍ഷികമാഘോഷിക്കാനിരിക്കുന്ന ഖാദറലി ക്ലബ് ഇതിനായി നാലേക്കര്‍ സ്ഥലം കണ്ടെത്തി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍പ്രവര്‍ത്തങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നഗരത്തിലെ മറ്റു ക്ലബ് ഭാരവാഹികളെയും സാമൂഹ്യ, രാഷ്ട്രീയപ്രവര്‍ത്തകരെയും ഒരുമിപ്പിച്ച് പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്യും. ഇക്കഴിഞ്ഞ ഖാദറലി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ 12 ലക്ഷം രൂപ ലാഭം നേടാനായതായും ഇത് പൂര്‍ണമായും ജീവകാരുണ്യപ്രവര്‍ത്തികള്‍ക്കായി നീക്കിവച്ചതായും ഭാരവാഹികള്‍ അറിയിച്ചു.

ക്ലബ്ബിന്റെ നിര്‍മാണത്തിലിരിക്കുന്ന മൂന്നുനില കെട്ടിടം ആറുമാസത്തിന്നും ഉദ്ഘാടനസജ്ജമാവും. ക്ലബ്ബിന്റെ പൂര്‍വകാലചരിത്രം പുതുതലമുറയെ അറിയിക്കാന്‍ സുവനീര്‍ പുറത്തിറക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ക്ലബ് പ്രസിഡന്റ് സി മുഹമ്മദലി, ജനറല്‍ സെക്രട്ടറി പച്ചീരി ഫാറൂഖ്, മണ്ണില്‍ ഹസന്‍, ഇ കെ ഉണ്ണീന്‍കുട്ടി ഹാജി, ഇ കെ സലിം, എച്ച് മുഹമ്മദ് ഖാന്‍, എം കെ കുഞ്ഞയമ്മു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    

Similar News