പോലിസിലെ ആയുധശേഖരം കാണാതായ സംഭവം: ജില്ലയില്‍ വ്യാപകപ്രതിഷേധം

നന്ദിഗ്രാമിലും യുപിയിലും അരങ്ങേറിയതുപോലെ ആയുധങ്ങള്‍ സംഘപരിവാര്‍ കേന്ദ്രത്തിലേക്ക് പോയതാണെന്ന പ്രചരണം വ്യാപകമാണ്.

Update: 2020-02-13 14:11 GMT

മലപ്പുറം: കേരള പോലിസിലെ ആയുധശേഖരം കാണാതായ സംഭവത്തില്‍ ജില്ലയില്‍ വ്യാപകപ്രതിഷേധം. ജില്ലയിലെ മുഴുവന്‍ കേന്ദ്രങ്ങളിലും എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു. പന്ത്രണ്ടായിരത്തിലധികം തിരകളും നിരവധി തോക്കുകളും കാണാതായ സംഭവം ഞെട്ടിക്കുന്നതാണെന്നും സെന്‍കുമാറും ബെഹ്‌റയും നേതൃത്വം നല്‍കിയ സേനയില്‍നിന്ന് ആയുധങ്ങള്‍ ഏത് കേന്ദ്രത്തിലേക്കാണ് പോയതെന്നും ഇതിന് മറുപടി പറയാന്‍ പിണറായി വിജയന്‍ ബാധ്യസ്ഥനാണെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

നന്ദിഗ്രാമിലും യുപിയിലും അരങ്ങേറിയതുപോലെ ആയുധങ്ങള്‍ സംഘപരിവാര്‍ കേന്ദ്രത്തിലേക്ക് പോയതാണെന്ന പ്രചരണം വ്യാപകമാണ്. ഇത്തരം ഗുരുതരമായ സംഭവങ്ങള്‍ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വിവിധയിടങ്ങളിലെ പ്രതിഷേധത്തിന് മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ നേതൃത്വം നല്‍കി. 

Tags: