മൗലിദ് ജല്‍സ ഉദ്ഘാടനം ചെയ്തു

Update: 2020-11-03 15:19 GMT

പാണക്കാട്: പ്രശ്‌നകലുഷിതമായ മനുഷ്യജീവിതത്തില്‍ താങ്ങും തണലും നഷ്ടമാവുന്നതാണ് വലിയ നഷ്ടമെന്നും സമാധാനത്തിന്റെ ഒരിടം കണ്ടെത്താതെ വരുമ്പോള്‍ മനസ് ദുര്‍ബലമായി പലരും ആത്മഹത്യയില്‍ അഭയം തേടുകയാണ് ചെയ്യുന്നതെന്നും ഇവിടെയാണ് പ്രവാചക വ്യക്തിത്വത്തിന്റെയും സന്ദേശങ്ങളുടെയും പ്രസക്തിയെന്ന് പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങള്‍.

കേരള സുന്നി ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മൗലിദ് ജല്‍സ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ് അലി മൗലവി പട്ടര്‍ക്കടവ് അധ്യക്ഷത വഹിച്ചു. കുന്നപ്പള്ളി സുബൈര്‍ മൗലവി, ചെറുകര റഫീഖ് വഹബി, അബൂ ഹനീഫ മുഈനി, ബഷീര്‍ തൃക്കലംകോട്, കെ കെ മുഹ്‌സിന്‍ എടക്കര, മുസ്തഫ ബാഖവി കാളികാവ്, യു ജഅഫര്‍ മുഈനി എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News