സര്‍ക്കാരിന് താക്കീതായി സമസ്ത പ്രതിഷേധസംഗമം

Update: 2021-07-15 14:05 GMT

പരപ്പനങ്ങാടി: ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅയ്ക്കും പെരുന്നാള്‍ നെസ്‌കാരത്തിനും അനുമതി നല്‍കുക എന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കലക്ടറേറ്റുകള്‍, മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മുന്നിലും പ്രതിഷേധ സംഗമങ്ങള്‍ നടത്തി.

പരപ്പനങ്ങാടി മുനിസിപ്പല്‍ സമസ്ത ഏകോപന സമിതി പരപ്പനങ്ങാടി നഗരസഭ കാര്യാലയത്തിന് മുന്നില്‍ നടത്തിയ പ്രതിഷേധ സംഗമം സമസ്ത പ്രവാസി സെല്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ സയ്യിദ് പി എസ് എച്ച് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം വി മുഹമ്മദ് എന്ന ബാവ ഹാജി അധ്യക്ഷനായി. അഹ്മദ്കുട്ടി ബാഖവി പാലത്തിങ്ങല്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു.

നൗഷാദ് ചെട്ടിപ്പടി മുഖ്യപ്രഭാഷണം നടത്തി. സി ഇസ്മായില്‍ അട്ടക്കുഴിങ്ങര, സയ്യിദ് ശിയാസ് ജിഫ്രി തങ്ങള്‍, സൈതലവി ഫൈസി, എം വി മുഹമ്മദ് ഇബ്രാഹിം എന്ന ബാവ ഹാജി, സയ്യിദ് ഒ.എം അലി അക്ബര്‍ തങ്ങള്‍, മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, കെ പി നൗഷാദ്, ശമീം ദാരിമി, ജാഫര്‍ ഫൈസി താനാളൂര്‍, റാജിബ് ഫൈസി, പി പി നൗഷാദ് സംസാരിച്ചു.

Tags:    

Similar News