മഞ്ചേരി ദാറുസ്സുന്ന: രജത ജൂബിലി ദാറാനി സംഗമം

Update: 2021-08-13 15:06 GMT

മലപ്പുറം: 'അറിവില്‍ നിറമില്ല' എന്ന പ്രമേയത്തില്‍ 2021 ജൂലൈ മുതല്‍ 2022 മാര്‍ച്ച് വരെ നടക്കുന്ന മഞ്ചേര ദാറുസ്സുന്ന: ഇസ്‌ലാമിക കേന്ദ്രത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്രത്തിലെ കുല്ലിയ്യ: ഫിഖ് ഹിയ്യയില്‍നിന്ന് ബിരുദം നേടിയ ദാറാനി ബിരുദ ദാരികളുടെ സംഗമം ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ദാറുസ്സുന്നയില്‍ നടക്കും. സുന്നി യുവജന ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി സമാപന സന്ദേശം നല്‍കും. സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങള്‍, സയ്യിദ് ഹസന്‍ ജിഫ്രി തങ്ങള്‍, സയ്യിദ് ശൗഖത്തലി തങ്ങള്‍,അലി അക്ബര്‍ മൗലവി, ഇ.പി അശ്‌റഫ് ബാഖവി, ഇ.കെ അബ്ദുറശീദ് മൗലവി, അബൂ ഹനീഫ മുഈനി, സദഖത്തുല്ല മുഈനി ഇരിവേറ്റി, യു. ജഅഫറലി മുഈനി, സദഖത്തുല്ല മൗലവി കാടാമ്പുഴ, വി എ കരിം വഹബി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.

Tags:    

Similar News