മലര്‍വാടി ആഗോള വിജ്ഞാനോല്‍സവം 23, 30 തിയ്യതികളില്‍

Update: 2021-01-11 15:07 GMT

മലപ്പുറം: മലര്‍വാടി ആഗോള വിജ്ഞാനോല്‍സവം ലിറ്റില്‍ സ്‌കോളര്‍ 23, 30 തിയ്യതികളില്‍ നടക്കും. ഓണ്‍ലൈനായി നടക്കുന്ന മല്‍സരത്തിന് എല്‍പി, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. യുപിയും ഹൈസ്‌കൂള്‍ വിഭാഗവും 23നും എല്‍പി 30നും നടക്കും. രജിസ്‌ട്രേഷന്‍ ഒന്നുമുതല്‍ ആരംഭിച്ചിട്ടുണ്ട്. 15 ആണ് അവസാന തിയ്യതി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. www.malarvadi.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.


Tags: