മലപ്പുറം: ജില്ലയില്‍ ഇന്ന് 466 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 438 പേര്‍ക്കും 19 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. 508 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയത്. ഇവരുള്‍പ്പെടെ 82,329 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്.
ജില്ലയില്‍ 71,462 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,261 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 559 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 188 പേരും 190 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 459 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
ആരോഗ്യ ജാഗ്രത ഉറപ്പാക്കണം
കൊവിഡ് 19 വ്യാപനം തടയുന്നതിനായി പൊതുജനങ്ങള്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗ ലക്ഷണങ്ങളുള്ളവര്‍ അക്കാര്യം മറച്ചുവെക്കാന്‍ ഒരു കാരണവശാലും ശ്രമിക്കരുത്. കോവിഡ് സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയുകയും ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലിലോ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലോ വിളിച്ച് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
