തേജസ് വാര്‍ത്തയെ തുടര്‍ന്ന് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ പന്തലും ഇരിപ്പിടവുമൊരുക്കി കിഴുപറമ്പ് പഞ്ചായത്ത്

മഴ പെയ്താല്‍ സാമൂഹിക അകലം പാലിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം ലംഘിച്ച് പ്രായം ചെന്നവരടക്കമുള്ളവര്‍ ആശുപത്രിയുടെ അകത്തേക്ക് പ്രവേശിക്കുന്നത് ജീവനക്കാര്‍ക്കടക്കം ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

Update: 2021-05-19 13:18 GMT

അരീക്കോട്: കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങിയതോടെ കിഴുപറമ്പ് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ജനങ്ങക്ക് ഇരിക്കാന്‍ സൗകര്യമില്ലാതെ ബുദ്ധിമുട്ടിലായത് വാര്‍ത്തയായതിനെ തുടര്‍ന്ന് കിഴുപറമ്പ് പഞ്ചായത്ത് പന്തലും ഇരിപ്പിടവും ഒരുക്കി ജനങ്ങള്‍ക്ക് സൗകര്യമൊരുക്കി. ദിനംപ്രതിനൂറിലേറെ പേരാണ് ഇവിടെ എത്തുന്നത്. ഇതിനിടെ കുത്തിവെപ്പിനായുള്ളവരും എത്തിയതോടെയാണ് തിരിക്കേറിയത്.

മഴ പെയ്താല്‍ സാമൂഹിക അകലം പാലിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം ലംഘിച്ച് പ്രായം ചെന്നവരടക്കമുള്ളവര്‍ ആശുപത്രിയുടെ അകത്തേക്ക് പ്രവേശിക്കുന്നത് ജീവനക്കാര്‍ക്കടക്കം ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

ആന്റിജന്‍ ടെസ്റ്റ്, കൊവിഡ് കുത്തിവെപ്പ്, മറ്റു രോഗങ്ങള്‍ക്കുള്ള ചികിത്സ എന്നിവയെല്ലാം ഒരേ സമയത്താണ് ഇവിടെ നടക്കുന്നത്. പഞ്ചായത്തിലുള്ള മുഴുവന്‍ അംഗങ്ങള്‍ക്കും ഒറ്റ കേന്ദ്രമാണ് ഉള്ളത്.

Tags:    

Similar News