കാരാടന്‍ ഇര്‍ശാദിനെ അനുസ്മരിച്ചു

Update: 2021-08-21 07:05 GMT

എടക്കര: തന്റെ മേഖലയില്‍ കഠിനാധ്വാനം നടത്തുകയും അതോടൊപ്പം മതരംഗത്ത് സച്ചരിതരായ ഗുരുമഹത്തുക്കളുടെ പാത പിന്തുടരുകയും ചെയ്ത അഡ്വ. ഇര്‍ശാദ് കാരാടന്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാതൃകയാണെന്ന് സുന്നി യുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) സംസ്ഥാന പ്രസിഡന്റ സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ പറഞ്ഞു.

എസ്‌വൈഎഫ് പഞ്ചായത്ത് സിക്രട്ടറിയായിരിക്കെ അന്തരിച്ച അഡ്വ: ഇര്‍ശാദിന്റെ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. എസ്‌വൈഎഫ് ജനറല്‍ കൗണ്‍സില്‍ അംഗവും മഹല്ല് ഖത്തീബുമായ മുഹമ്മദലി വഹബി അധ്യക്ഷത വഹിച്ചു.

മരുത റഹ്മാനിയ മുദരിസ് സിറാജുദ്ദീന്‍ മൗലവി വീരമംഗലം അനുസ്മരണ പ്രഭാഷണം നടത്തി. എസ്‌വൈഎഫ് വെസ്റ്റ് ജില്ലാ പ്രസിഡന്റ സയ്യിദ് ഹസന്‍ ജിഫ്രി തങ്ങള്‍ മൂന്നിയൂര്, സി ഹംസ വഹബി, സി ടി മുഹമ്മദ് മൗലവി, അഷ്‌റഫ് വഹബി, റാഫി വഹബി, നസ്‌റു മരുത, പി ടി ജംഷീദ്, ഹാമിദ് ശിബില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: