കാപ്പ ചുമത്തി നാടുകടത്തി

ഒരു വര്‍ഷത്തേക്കാണ് നടപടി. ജില്ലാ പോലിസ് മേധാവിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Update: 2022-09-01 14:09 GMT

താനൂര്‍: താനൂര്‍ ചീരാന്‍ കടപ്പുറം അരയന്റെ പുരക്കല്‍ സൂഫിയാന്‍ (25) നെ കാപ്പ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. ഒരു വര്‍ഷത്തേക്കാണ് നടപടി. ജില്ലാ പോലിസ് മേധാവിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

താനൂര്‍, തിരൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ കൊലപാതകം, കൊലപാതകശ്രമം, അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് സൂഫിയാന്‍, കൊലപാതകത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന സൂഫിയാനെ ബേപ്പൂരില്‍ നിന്നും അന്നത്തെ സിഐ പ്രമോദും സംഘവും അറസ്റ്റ് ചെയ്ത് ജയിലില്‍ അയക്കുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയുമായിരുന്നു.


Tags: