സക്കരിയ്യയുടെ മോചനം:പരപ്പനങ്ങാടിയില്‍ പ്രതിരോധ സംഗമം നടത്തി

Update: 2019-02-05 15:56 GMT
പരപ്പനങ്ങാടി:പത്തുവര്‍ഷമായി കര്‍ണാടക ജയിലില്‍ കഴിയുന്ന പരപ്പനങ്ങടിയിലെ വാണിയംപറമ്പത്ത് കോണിയത്തു സക്കരിയയുടെ വിചാരണ പൂര്‍ത്തിയാക്കണമെന്നാവശ്യമുന്നയിച്ച് ഭരണകൂട ഭീകരതയുടെ 10 വര്‍ഷങ്ങള്‍ എന്ന പ്രമേയത്തില്‍ പരപ്പനങ്ങാടി ഫ്രീ സക്കരിയ്യ ആക്ഷന്‍ ഫോറം ടൗണില്‍ പ്രതിരോധ സംഗമം നടത്തി.സക്കരിയയുടെ അഭിഭാഷകന്‍അഡ്വ. ബാലന്‍ഉദ്ഘാടനം ചെയ്തു. ശിഫ അഷ്‌റഫ് അധ്യക്ഷനായി. കെ കെ സുഹൈല്‍ (ക്വില്‍ ഫൗണ്ടേഷന്‍, ഡല്‍ഹി) മുഖ്യപ്രഭാഷണം നടത്തി. മുജീബ്‌റഹ് മാന്‍ അസ്‌ലമി (അജ്‌വ), കെ സാദിഖ് ഉളിയില്‍ (എപിസിആര്‍), സമീര്‍ കോണിയത്ത്, സി കെ കുഞ്ഞിമുഹമ്മദ്, മുജീബ് കോഴിശ്ശേരി, സക്കീര്‍ പരപ്പനങ്ങാടി, ഖാജാമുഹ്‌യദ്ധീന്‍, സലാം തങ്ങള്‍ ചെട്ടിപ്പടി, പി കെ അബൂബക്കര്‍ഹാജി തുടങ്ങിയവര്‍ സംസാരിച്ചു

Similar News