റെയില്‍വേ ഗേറ്റില്‍ ജെസിബി കുടുങ്ങി; വന്‍ ദുരന്തമൊഴിവായി

Update: 2022-04-27 08:33 GMT

പരപ്പനങ്ങാടി: ചിറമംഗലം റെയില്‍വേ ഗേറ്റില്‍ ജെസിബി കുടുങ്ങി ഗതാഗതം ഒരുമണിക്കൂറിലധികം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ജനശതാബ്ദി എക്‌സ്പ്രസ് കോഴിക്കോട് ഭാഗത്തേക്ക് പോവുന്നതിനായി ഗേറ്റ് അടയ്ക്കാനുള്ള സമയത്താണ് ജെസിബി ഗേറ്റില്‍ കുടുങ്ങിയത്.


 ഗേറ്റ് അടയ്ക്കാന്‍ കഴിഞ്ഞില്ല. ട്രെയിന്‍ സിഗ്‌നലില്‍ വന്നുനിന്നു. നാട്ടുകാരുടെയും മറ്റും അവസരോചിത ഇടപെടല്‍ മൂലം വളരെ വേഗത്തില്‍ തടസ്സം നീക്കിയത് മൂലം വന്‍ദുരന്തമാണ് ഒഴിവായത്.



Tags: