ഐഒസിയുടെ മലപ്പുറം ജില്ലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് പുത്തനത്താണിയില്‍

Update: 2020-08-02 14:22 GMT

പുത്തനത്താണി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ മലപ്പുറം ജില്ലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് പുത്തനത്താണിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. പുത്തനത്താണി ഫാത്തിമ പെട്രോളിയത്തിന്റെ കീഴിലാണ് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് യത്ഥാര്‍ത്ഥ്യമാവുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് അഡ്വ: എന്‍ ശംസുദീന്‍ എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്ത് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പിന്റെ ഉല്‍ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡിവിഷണല്‍ മാനേജര്‍ ടിറ്റോ ജോസ് മുഖാത്ഥിയായി പങ്കെടുക്കും.

തിരൂര്‍, പൊന്നാനി താലൂക്കുകളിലെ ക്രഷറുകള്‍, കോറികള്‍, ഹാര്‍ബര്‍, മൊബൈല്‍ ടവറുകള്‍, ആവശ്യപ്പെടുന്ന ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് എല്ലാ സ്ഥലങ്ങളിലും നേരിട്ട് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എത്തിച്ചു നല്‍കും. വിലയില്‍ ഒരു മാറ്റവുമില്ലാതെ അതാത് ദിവസങ്ങളിലെ വിലയില്‍ തന്നെയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഫാത്തിമ പെട്രോളിയം ഉപഭോക്താക്കള്‍ക്ക് നല്‍കുകയെന്നും നിലവിലെ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ സംവിധാനം ഒരുക്കുകയാണ് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും എം.ഡി കോട്ടയില്‍ അബ്ദുല്‍ ലത്തീഫ്, മാനേജര്‍ കരിമ്പനക്കല്‍ ഷമീം എന്നിവര്‍ പറഞ്ഞു.




Tags:    

Similar News