2020-21 വര്‍ഷത്തെ ഇന്നവേഷന്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Update: 2021-03-12 08:20 GMT

മലപ്പുറം: ഇന്നവേഷന്‍ ആന്റ് റിസര്‍ച്ച് സൊസൈറ്റിയുടെ 2020-21 വര്‍ഷത്തെ ഇന്നവേഷന്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വ്യത്യസ്ത മേഖലകളില്‍ നൂതന ആശയങ്ങള്‍ ആവിഷ്‌കരിക്കുകയും അവ വിജയകരമായി നടപ്പാക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കാണ് വര്‍ഷംതോറും അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നത്.


 ട്രേഡ് യൂനിയന്‍ അഡ്മിനിസ്‌ട്രേഷന്‍ രംഗത്ത് നൂതന ഓട്ടമേഷന്‍ സംവിധാനം നടപ്പില്‍ വരുത്തിയ ഇന്റര്‍ നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ അംഗം കൂടിയായ ആര്‍ ചന്ദ്രശേഖരന്‍, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളില്‍ ഇന്നവേഷന്‍ പ്രോല്‍സാഹിപ്പിക്കുന്ന പോളി ഹാക്, റീബൂട്ട് കേരള, അഗ്രി ഹാക് മുതലായ ഹാക്കത്തോണുകള്‍ വിജയകരമായി നടപ്പാക്കിയ ഡോ. അബ്ദുല്‍ ജബ്ബാര്‍ അഹ്മദ്, കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഡോ. ജയന്തി, പോളിത്തോണ്‍, പോളിടെക്‌നിക്ക് വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ടിത നൈപുണ്യ പരിശീലനം, പൊയറ്റിക്ക് ലീഡര്‍ഷിപ് തുടങ്ങിയ നൂതനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഷാജില്‍ അന്ത്രു, ലക്കിടി പേരുര്‍, എലപ്പുള്ളി, പുതുശേരി പഞ്ചായത്തുകളില്‍ ജലസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും കുടിവെള്ള വിതരണ പദ്ധതികള്‍ക്കും നേതൃത്വം നല്‍കിയ കെ ഡി ജോസഫ് എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

മാര്‍ച്ച് 3ാം വാരം കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Tags:    

Similar News