കുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റാത്ത സംഭവം: വിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും വിശദീകരണം തേടി

Update: 2025-10-19 07:39 GMT

മലപ്പുറം: മലപ്പുറം ചേലേമ്പ്രയില്‍ കുഞ്ഞിനെ സ്‌കൂള്‍ ബസില്‍ കയറ്റാത്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനോട് വിശദീകരണം തേടി വിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും.സ്‌കൂള്‍ ബസ് ഫീസ് അടയ്ക്കാന്‍ വൈകിയതിനെ തുടര്‍ന്നായിരുന്നു കുഞ്ഞിനെ ബസില്‍ കയറ്റാതെയിരുന്നത്. ലഭിക്കാനുളള ഫീസ് ശ്രദ്ധയില്‍ പെടുത്തുക മാത്രമാണ് ചെയ്തതെന്നും ബസില്‍ കയറ്റാതിരുന്നിട്ടില്ലെന്നുമാണ് സ്‌കൂള്‍ മാനേജ്‌മെന്റ് മറുപടി നല്‍കിയത്.