നവീകരിച്ച അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് ഉദ്ഘാടനം

അരീക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അബ്ദു ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു.

Update: 2021-02-26 16:20 GMT

അരീക്കോട്: സാഹിത്യകാരന്‍ ഒ വി വിജയന്റെ ചരിത്ര സ്മരണകള്‍ നിലനില്‍ക്കുന്ന അരീക്കോട്ടെ പഴയ വിദ്യാലയം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് ആക്കി നിലനിര്‍ത്തിയത് ഹെഡ്മാസ്‌റ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്തില്‍ നവീകരിച്ചത് ഉദ്ഘാടനം ചെയ്തു. അരീക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അബ്ദു ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു.

നവീകരിച്ച ഒ വി വിജയന്‍ സ്മാരക കോണ്‍ഫറന്‍സ് ഹാള്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍ ഉല്‍ഘാടനം ചെയ്തു. അഹമ്മദ് സലീം (സെക്രട്ടറി, എച്ച്എം ഫോറം), എന്‍ മോഹന്‍ദാസ് (എഇഒ അരീക്കോട്),

സൗദാമിനി (ഡിഇഒ വണ്ടൂര്‍), അരീക്കോട് വാര്‍ഡ് മെമ്പര്‍ സുഹൂദ്, ഡോ. സലീമുദീന്‍ (ഡയറ്റ് ഫാക്കല്‍റ്റി), സി ബൈജു (സീനിയര്‍ സൂപ്രണ്ട്), വിവിധ അധ്യാപക സംഘടനാ പ്രധിനിധികള്‍ സംസാരിച്ചു.

Tags:    

Similar News