ബൈക്കിന് മുന്നില്‍ ചാടിയ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കില്‍ നിന്നും വീണ് വീട്ടമ്മ മരിച്ചു

Update: 2022-08-01 05:57 GMT
മലപ്പുറം:ബൈക്കിന് മുന്നില്‍ ചാടിയ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കില്‍ നിന്നും വീണ് വീട്ടമ്മ മരിച്ചു.തവനൂര്‍ സ്വദേശി പുതുപറമ്പില്‍ ബാവയുടെ ഭാര്യ ഫാത്തിമ (67)ആണ് മരിച്ചത്.

ഇന്നലെ ഉച്ചക്ക് 2.30ഓടെ മറവഞ്ചേരിയിലാണ് സംഭവം. ഫാത്തിമയും മകനും ബൈക്കില്‍ യാത്ര ചെയ്യവേ പൂച്ച കുറുകെ ചാടിയാണ് അപകടമുണ്ടായത്.പൂച്ചയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ബൈക്കില്‍ നിന്നും ഫാത്തിമ തെറിച്ച് വീഴുകയായിരുന്നു. സഹോദരന്റെ മകന്‍ മരിച്ച ആണ്ട് ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചു വരുന്നതിനിടെയാണ് അപകടം.എടപ്പാള്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുളള മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.തവനൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.



Tags: