കനത്ത മഴ; മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Update: 2024-12-02 15:50 GMT

മലപ്പുറം: ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നാളെ (ഡിസംബര്‍ മൂന്ന് ചൊവ്വ) അവധി പ്രഖ്യാപിച്ചു. മദ്‌റസകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകള്‍ മുന്‍നിശ്ചയപ്രകാരം നടക്കും.