ഗോഡ്‌സെയെ തൂക്കിലേറ്റല്‍: വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തതില്‍ വ്യാപകപ്രതിഷേധം

Update: 2020-02-09 15:00 GMT

മലപ്പുറം: മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ കൊലയാളി ഗോഡ്‌സെയെ തൂക്കിലേറ്റി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്ത മലപ്പുറം പോലിസിന്റെയും പൗരത്വപ്രക്ഷോഭങ്ങളെ തുരങ്കംവയ്ക്കുന്ന മുഖ്യമന്ത്രി പിണറായിയുടെ നയങ്ങള്‍ക്കുമെതിരേ ജില്ലയില്‍ എസ്ഡിപിഐ പ്രതിഷേധം.

ഗാന്ധിവധ രക്തസാക്ഷി ദിനമായ ജനുവരി 30ന് രാജ്യത്തുടനീളം ഫാഷിസത്തിന്റെ പ്രതിരൂപമായ ഗോഡ്‌സെയെ വീണ്ടും തൂക്കിലേറ്റിയിരുന്നു. ഇതിന്റെ ഭാഗമായി മലപ്പുറം കോട്ടക്കുന്നില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഗോഡ്‌സെയുടെ കോലം തൂക്കിയതിനാണ് മലപ്പുറം പോലിസ് കേസെടുത്തത്. ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്ത് തലങ്ങളില്‍ എസ്ഡിപിഐ പ്രതിഷേധിച്ചത്. മണ്ടലം, പഞ്ചായത്ത് നേതാക്കള്‍ നേതൃത്വം നല്‍കി. 

Tags:    

Similar News