പരപ്പനങ്ങാടി:- ഗാന്ധി ദര്‍ശന്‍ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാ കലോത്സവം പരപ്പനങ്ങാടിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബ് ഉദ്ഘാടനം ചെയ്തു. പതിനേഴു സബ്ബ് ജില്ലകളില്‍ നിന്ന് മല്‍സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാട ചടങ്ങില്‍ പി.കെ നാരായണന്‍, എം. മുകന്ദന്‍, സി.എ. റസ്സാഖ്, പി.കെ. ബാലന്‍,എച്ച്.എം ഇന്‍ ചാര്‍ജ് ബിന്ദു,പി. അസ്മാബി, അയ്യപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.