ലോക്ക് ഡൗണ്‍ മുന്നില്‍ക്കണ്ട് സൂക്ഷിച്ച വിദേശമദ്യ ശേഖരം പിടികൂടി

Update: 2020-07-28 14:40 GMT

പരപ്പനങ്ങാടി: വേങ്ങര പുത്തന്‍പറമ്പില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 61 കുപ്പി മദ്യവും ഇവ കൊണ്ടുപോവാന്‍ ഉപയോഗിക്കുന്നതെന്നു കരുതുന്ന സ്‌കൂട്ടറും പിടികൂടി. കക്കയം കാട്ടില്‍ മുഹമ്മദ് റാഫിയുടെ ക്വാട്ടേഴ്‌സില്‍ നിന്നും കെഎല്‍ 65 എന്‍ 5998 യമഹ സ്‌കൂട്ടറില്‍നിന്നുമാണ് മദ്യം പിടിച്ചെടുത്തത്. പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫിസര്‍ ഹരികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ മുന്നില്‍കണ്ട് വന്‍തോതില്‍ മദ്യം ശേഖരിച്ചു വച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. മുഹമ്മദ് റാഫി നേരത്തെയും അബ്കാരി കേസില്‍ പ്രതിയാണ്. ഗ്യാസ് സിലിണ്ടര്‍ തുരന്ന് അതിനുള്ളില്‍ ഒളിപ്പിച്ച നിലയിലും മദ്യം കണ്ടെടുത്തതായി എക്‌സൈസ് സംഘം അറിയിച്ചു. പ്രിവന്റീവ് ഓഫിസര്‍ പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നിതിന്‍, സുഭാഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ ലിഷ, ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്. 

Foreign liquor seized in Parappanangadi

Similar News