ഡോ. അബ്ദുറഹ്മാന്‍ ആദൃശ്ശേരിക്ക് യാത്രയപ്പ്

കോട്ടക്കല്‍ ആയുര്‍വേദ നഴ്‌സിംഗ് ഹോം ഹാളില്‍ നടന്ന ചടങ്ങില്‍ പെരുമ്പിലാവ് ഹദ്ദാദ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

Update: 2022-06-07 12:22 GMT

കോട്ടക്കല്‍: ഈ വര്‍ഷത്തെ ഹജ്ജിന് പോകുന്ന ഇസ്‌ലാമിക പണ്ഡിതനും ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളജ് പ്രിന്‍സിപ്പലുമായ ഡോ.അബ്ദുറഹ്മാന്‍ ആദൃശ്ശേരിക്ക് സുഹൃത്തുക്കള്‍ യാത്രയയപ്പ് നല്‍കി. കോട്ടക്കല്‍ ആയുര്‍വേദ നഴ്‌സിംഗ് ഹോം ഹാളില്‍ നടന്ന ചടങ്ങില്‍ പെരുമ്പിലാവ് ഹദ്ദാദ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുനസീര്‍ മലൈബാരി ഉദ്ഘാടനം ചെയ്തു. എ പി നിസ്സാം, ഡോ. റഹ്മത്തുള്ള, ഡോ. ദാവൂദ്, മൊയ്തീന്‍ കാര്യാട്ട്, കെ പി ഒ റഹ്മത്തുള്ള, അബ്ദുസമദ് ഒതുക്കുങ്ങല്‍, കെ കെ ഐദ്രോസ്, ഹിജാസ് മുഹമ്മദ് അസീസ് മാസ്റ്റര്‍, ഉണ്ണിക്ക പന്താവൂര്‍, കുഞ്ഞുട്ടി പറപ്പൂര്‍, വളപില്‍ അന്‍വര്‍ സാദത്ത്, എന്‍ജിനീയര്‍ ഷാനവാസ് സംസാരിച്ചു.

Tags: