യാത്രയപ്പും ആദരിക്കല്‍ ചടങ്ങും

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരിക്കോട് യൂത്ത് വിങ് യൂനിറ്റ് അരീക്കോട് വ്യാപാരഭവനില്‍ നടത്തിയ യാത്രയപ്പും ആദരിക്കല്‍ ചടങ്ങും മുന്‍ ജില്ലാ പോലിസ് കമണ്ടന്‍ഡ് യു ഷറഫലി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Update: 2021-07-03 14:08 GMT

അരീക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരിക്കോട് യൂത്ത് വിങ് യൂനിറ്റ് അരീക്കോട് വ്യാപാരഭവനില്‍ നടത്തിയ യാത്രയപ്പും ആദരിക്കല്‍ ചടങ്ങും മുന്‍ ജില്ലാ പോലിസ് കമണ്ടന്‍ഡ് യു ഷറഫലി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി ലഭിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ഉമേഷിനെയും ഹോട്ടല്‍ വ്യവസായ രംഗത്ത് 73 വര്‍ഷം പൂര്‍ത്തിയാക്കിയ ജോളി ചേക്ക് മുഹമ്മദ് സാഹിബിനെയുമാണ് മൊമന്റോ നല്‍കി ആദരിച്ചു

അരീക്കോട് ഇന്‍സ്‌പെക്ടറായ ഉമേഷിന് ഡിവൈഎസ്പിയായി പ്രമോഷന്‍ ലഭിച്ചതിനെ തുടര്‍ന്ന് ട്രാന്‍സ്ഫറായത് കൊണ്ട് യാത്രായപ്പും നല്‍കി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് ശാഫി (കട്ട) അധ്യക്ഷത വഹിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി അരീക്കോട് പ്രസിഡന്റ്് വി എ നാസര്‍, അല്‍മോയ റസാക്ക്, പി പി സഫറുല്ല, എ ഡബ്ല്യു അബ്ദുര്‍റഹിമാന്‍, കെ സാദില്‍, ലുഖ്മാന്‍ അരീക്കോട്, എം പി ബി ഷൗക്കത്ത്, ഉമറലി ശിഹാബ്, കെ പി നൗഷാദലി, ചാലില്‍ ഇസ്മായില്‍, മനാഫ്, ഫൗസിയ, ഹംസ, സുല്‍ഫി സംസാരിച്ചു.

Tags: