കാട്ടില്‍ കുടുംബസംഗമം

Update: 2023-01-30 14:52 GMT

പരപ്പനങ്ങാടി: മുന്‍ ഉപമുഖ്യമന്ത്രി അവുക്കാദര്‍ കുട്ടി നഹയുടെ ജ്യേഷ്ടസഹോദരന്‍ കാട്ടില്‍ ബാവ ഹാജിയുടെ പരമ്പരയിലുള്ള കുടുംബ കൂട്ടായ്മ കുടുംബ സംഗമം നടത്തി. കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ ഉദ്ഘാടനം ചെയ്തു. ബാവു എന്ന ഉമ്മര്‍കുഞ്ഞി കാട്ടില്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ് മുഖ്യാതിഥിയായി. അബ്ദുറഹിമാന്‍ എന്ന കുഞ്ഞിപ്പു, സി വി എച്ച് ബാപ്പു പങ്കെടുത്തു. കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍, പ്രതിഭാദരം, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ എന്നിവയും അരങ്ങേറി.

Tags: