ഏലംകുളം പിഎച്ച്‌സി സാമൂഹിക വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു

നാശനഷ്ടങ്ങള്‍ വരുത്തിയവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് വിവിധ സംഘടനകളും നാട്ടുകാരും ആവശ്യപ്പെട്ടു

Update: 2019-11-27 17:20 GMT

പെരിന്തല്‍മണ്ണ: ഏലംകുളം പ്രാഥമികാരോഗ്യകേന്ദ്രം സാമൂഹിക വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. ച്ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം. പോലിസ് കേസെടുത്തു. ആധുനിക സൗകര്യങ്ങളോടെ കുടുബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്ന പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെയുണ്ടായ ആക്രമണത്തിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി 17 ലക്ഷം രൂപയും പഞ്ചായത്തിന്റെ 5 ലക്ഷം രൂപയും കൂടാതെ പൊതുജന പങ്കാളിത്തവും കൂടിയാണ് പിഎച്ച്‌സി നവീകരിച്ചത്. ഈവനിങ് ഒപി സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. നാശനഷ്ടങ്ങള്‍ വരുത്തിയവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് വിവിധ സംഘടനകളും നാട്ടുകാരും ആവശ്യപ്പെട്ടു. മെഡിക്കല്‍ ഓഫിസറുടെ പരാതി പ്രകാരം പെരിന്തല്‍മണ്ണ എസ് ഐ സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംസ്ഥാന വനിതാ കമ്മീഷനംഗം ഇ എം രാധ, പഞ്ചായത്ത് പ്രസിഡന്റ് കെ ആയിഷ, വൈസ് പ്രസിഡന്റ് എം വി സുഭദ്ര, വാര്‍ഡ് മെംബര്‍മാര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.




Tags:    

Similar News