അനായാസം ഇനി അറബി സംസാരിക്കാം; ഓണ്‍ലൈന്‍ പഠനകേന്ദ്രമൊരുക്കി മിഡിലീസ്റ്റ് അറബിക് അക്കാദമി

'വരൂ നമുക്ക് പറഞ്ഞുപഠിക്കാം' വാട്‌സ് ആപ്പ് പഠനക്ലാസുകള്‍, റെഗുലര്‍ പഠന പരിശീലന ക്ലാസുകള്‍, വീട്ടിലിരുന്ന് പഠിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ മദ്‌റസ, കാംപസ് റെസിഡന്‍ഷ്യല്‍ കോഴ്‌സുകള്‍ എന്നിവയാണ് അക്കാദമിയുടെ കീഴില്‍ നടത്തിവരുന്നത്.

Update: 2019-10-31 10:48 GMT

അരീക്കോട്: അറബി സംസാരഭാഷ ആര്‍ക്കും സ്വായത്തമാക്കുന്നതിനായി ഡിജിറ്റല്‍ രംഗത്ത് പുതിയ കാല്‍വയ്പ്പുമായി മിഡിലീസ്റ്റ് അറബിക് അക്കാദമി. 'വരൂ നമുക്ക് പറഞ്ഞുപഠിക്കാം' വാട്‌സ് ആപ്പ് പഠനക്ലാസുകള്‍, റെഗുലര്‍ പഠന പരിശീലന ക്ലാസുകള്‍, വീട്ടിലിരുന്ന് പഠിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ മദ്‌റസ, കാംപസ് റെസിഡന്‍ഷ്യല്‍ കോഴ്‌സുകള്‍ എന്നിവയാണ് അക്കാദമിയുടെ കീഴില്‍ നടത്തിവരുന്നത്. 'സഈദ് അരീക്കോട്' എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് ആദ്യം അറബിഭാഷ പരിചയപ്പെടുത്തുന്നതിനായി പ്രേക്ഷകരുടെ മുന്നിലെത്തിയത്.


 ദീര്‍ഘകാലമായി സൗദിയിലെ അബഹയില്‍ ജോലി ചെയ്യുന്ന അരീക്കോട് സ്വദേശി സഈദ് മൗലവിയാണ് അക്കാദമിയുടെ സാരഥ്യം വഹിക്കുന്നത്. ചുരുങ്ങിയ കാലയളവുകൊണ്ട് ഇതിന് വന്‍ സ്വീകാര്യത ലഭിച്ചതുകൊണ്ട് പിന്നീട് വാട്‌സാപ്പ് പഠനക്ലാസുകളിലേക്ക് കടക്കുകയായിരുന്നു. മിഡിലീസ്റ്റ് അറബിക് അക്കാദമിയെ ആയിരക്കണക്കിന് പഠിതാക്കള്‍ക്ക് ആശ്രയിച്ചുവന്നിരുന്നതെന്ന് അക്കാദമി തലവന്‍ സഈദ് അരീക്കോട് പറയുന്നു. ഡിജിറ്റല്‍ രംഗത്ത് ഇനി പുതിയ രൂപത്തിലും ഭാവത്തിലും പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുന്നതിനായി 'അറബിക് യൂനി' എന്ന പേര് സ്വീകരിച്ചുകൊണ്ട് റെഗുലര്‍ ക്ലാസിലേക്ക് കടന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രകാശനവും ഏകദിനപഠന പരിശീലന ക്യാംപും സംഘടിപ്പിച്ചു.

അക്കാദമി തലവന്‍ സഈദ് അരീക്കോടിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാംപില്‍ പ്രമുഖ വിവര്‍ത്തകന്‍ പ്രഫ. ഡോ. എ ഐ വിലായത്തുല്ല, അല്‍ജനൂബ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ജലീല്‍ കാവനൂര്‍, പ്രമുഖ മോട്ടിവേഷനല്‍ ട്രെയിനര്‍ നൂറുല്‍ അമീന്‍ എന്നിവര്‍ സംബന്ധിച്ചു. ലക്ഷക്കണക്കായ പ്രവാസി സുഹൃത്തുക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അറബിയെ സ്‌നേഹിക്കുന്ന മറ്റെല്ലാ മേഖലയിലുമുള്ള ജനങ്ങള്‍ക്കും അവരുദ്ദേശിക്കുന്ന രീതിയില്‍ ഭാഷ സ്വയത്തമാക്കാനുള്ള ഒരിടം സൃഷ്ടിക്കാനുള്ള ശ്രമമാണ് അക്കാദമി നടത്തുന്നതെന്ന് സഈദ് അരീക്കോട് വ്യക്തമാക്കി. 

Tags:    

Similar News