എക്‌സൈസ് പരിശോധനയ്ക്കിടെ നാടന്‍ തോക്കും തിരകളും കണ്ടെടുത്തു

Update: 2021-07-04 18:11 GMT

പെരിന്തല്‍മണ്ണ: എക്‌സൈസിന്റെ പരിശോധനയ്ക്കിടെ അനധികൃത നാടന്‍ തോക്കും തിരകളും കണ്ടെടുത്തു. പെരിന്തല്‍മണ്ണ എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടിയാണ് ആനമങ്ങാട് എടത്തറ കുന്നക്കാട്ടുകുഴി ഭാഗത്തുനിന്ന് പട്രോളിങ്ങിനിടയില്‍ അനധികൃതമായി സുക്ഷിച്ചുവച്ച നാടന്‍ തോക്കും ആറ് ബുള്ളറ്റുകളും കത്തിയും കണ്ടെത്തിയത്.


 വ്യാജമദ്യം വാറ്റുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് സംഘം ആളൊഴിഞ്ഞ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ തോക്കും തിരകളും കിടക്കുന്നത് കണ്ടെത്തുകയായിരുന്നു.

എക്‌സൈസ് അധികൃതര്‍ നല്‍കിയ വിവരമനുസരിച്ച് പോലിസ് സംഘം അന്വേഷണം ഊര്‍ജിതപ്പെടുത്തി. പെരിന്തല്‍മണ്ണ ഡിവൈഎസ്പി കെ എം ദേവസ്യയുടെ നിര്‍ദേശപ്രകാരം പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സംഭവസ്ഥലത്തുനിന്ന് ഒരു ബൈക്കും കണ്ടെത്തിയിട്ടുണ്ട്.

Tags: