ആദര്‍ശവ്യതിചലനം: സമൂഹം ജാഗ്രത പാലിക്കണം-സയ്യിദ് മുസ്സമ്മില്‍ ജിഫ്രി

പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഉന്നതമായ സാംസ്‌കാരിക ബോധവും മാന്യമായി പെരുമാറ്റവും കൊണ്ട് സമൂഹത്തിനു മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു.

Update: 2022-07-30 14:26 GMT

എസ് വൈ എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സ്കിൽ അപ്പ് - നേതൃക്യാംപ് സയ്യിദ് മുസമ്മിൽ ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

ചെമ്മാട്: ആദര്‍ശരംഗത്തെ വ്യതിചലനവും അധാര്‍മിക ജീവിതവും വര്‍ധിച്ചുവരുന്ന വര്‍ത്തമാന കാലത്ത് സത്യാദര്‍ശവും ധാര്‍മ്മിക ജീവിതവും പിന്തുടരുന്നത് ഏറെ ശ്രമകരമാണെന്നും സമൂഹം വിശിഷ്യാ മതവിശ്വാസികള്‍ ഇതു തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കണമെന്നും സുന്നി യുവജന ഫെഡറേഷന്‍ സ്‌റ്റേറ്റ് മീഡിയാ വിങ് ചെയര്‍മാന്‍ സയ്യിദ് മുസ്സമ്മില്‍ ജിഫ്രി മൂന്നിയൂര്‍ അഭിപ്രായപ്പെട്ടു.

എസ്‌വൈഎഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ചെമ്മാട് വ്യാപാരഭവന്‍ ഹാളില്‍ സംഘടിപ്പിച്ച 'സ്‌കില്‍ അപ്' നേതൃക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഉന്നതമായ സാംസ്‌കാരിക ബോധവും മാന്യമായി പെരുമാറ്റവും കൊണ്ട് സമൂഹത്തിനു മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു.

ക്യാംപില്‍ പ്രസിഡന്റ് സി എ ജലീല്‍ വഹബി മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു. 'നല്ല സംഘാടകന്‍', നമുക്ക് ദീനീ ജീവിതമില്ലെങ്കില്‍', 'കനല്‍ പഥങ്ങള്‍' എന്നീ വിഷയങ്ങള്‍ യഥാക്രമം മുഹ്യുദ്ദീന്‍ മന്നാനി, ജഅ്ഫറലി മുഈനി പുല്ലൂര്‍, മൂസക്കുട്ടി വഹബി മൂന്നിയൂര്‍ എന്നിവര്‍ അവതരിപ്പിച്ചു. ശൂറാ ചിന്തകള്‍, ഫീഡ് ബാക്ക് എന്നീ പരിപാടികള്‍ക്കു ശേഷം സ്‌റ്റേറ്റ് സെക്രട്ടറി അശ്‌റഫ് ബാഖവി കാളികാവ്, ജില്ലാ സെക്രട്ടറി സയ്യിദ് ഹസന്‍ ജിഫ്രി, ജലീല്‍ വഹബി കുന്നുംപുറം സംസാരിച്ചു.

Tags: