മമ്പുറം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Update: 2019-11-17 04:53 GMT

തിരൂരങ്ങാടി: മമ്പുറം പാലത്തില്‍ നിന്ന് പുഴയിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെമ്മാട് കൊടിഞ്ഞി റോഡില്‍ താമസിക്കുന്ന പാലമഠത്തില്‍ ആരിഫി(20)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 9ഓടെയാണ് യുവാവ് മമ്പുറം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്താന്‍ ശ്രമിച്ചെങ്കിലും ഇരുട്ടായതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 9ഓടെ തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.




Tags:    

Similar News