അറിവ് പകര്‍ന്നുനല്‍കുന്നതില്‍ പക്ഷഭേദം കാണിക്കരുത്: എ നജീബ് മൗലവി

Update: 2021-10-01 03:19 GMT

മലപ്പുറം: അറിവ് പ്രവാചകന്‍മാര്‍ മുഖേന അല്ലാഹുവില്‍നിന്ന് ലഭിച്ച വെളിച്ചമാണെന്നും നാം കണ്ടെത്തുന്ന ശാസ്ത്രീയ നിഗമനങ്ങളോ ശക്തമായ ധാരണകളൊ ഒന്നും യഥാര്‍ഥ അറിവല്ലെന്നും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി. ദിവ്യ വെളിച്ചമായ അറിവ് പകര്‍ന്നുനല്‍കുന്നതില്‍ പക്ഷഭേദം കാണിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദാറുസ്സുന്ന രജത ജൂബിലിയുടെ ഭാഗമായി ജില്ല സ്വാഗത സംഘം സംഘടിപ്പിച്ച 25 വര്‍ഷം സേവനം ചെയ്ത മുദര്‍രിസുമാരെ ആദരിക്കുന്ന 'തക്‌രിം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്‌വൈഎഫ് സ്‌റ്റേറ്റ് പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി അധ്യക്ഷത വഹിച്ചു, സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മൗലാനാ കിടങ്ങഴി അബ്ദുറഹിം മൗലവി ഉപഹാരം സമര്‍പ്പിച്ചു. സുന്നി യുവജന ഫെഡേഷന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഇ പി അഷ്‌റഫ് ബാഖവി മുദര്‍രിസുമാരെ അനുമോദിച്ചു. സയ്യിദ് ഹസന്‍ ജിഫ്രി, മൂസക്കുട്ടി മുസ്‌ല്യാര്‍, ജലീല്‍ വഹബി കുന്നുംപുറം, മൊയ്ദീന്‍കുട്ടി വഹബി എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News