ദാറുസ്സുന്ന രജത ജൂബിലി: മുദരിസ് ആദരം 23ന് വണ്ടൂരില്‍

Update: 2021-09-19 11:39 GMT

വണ്ടൂര്‍: അറിവില്‍ നിറമില്ല എന്ന പ്രമേയത്തില്‍ 2021 ജൂലൈ മുതല്‍ 2022 മാര്‍ച്ച് വരെ നടക്കുന്ന മഞ്ചേരി ദാറുസ്സുന്ന രജത ജൂബിലിയുടെ ഭാഗമായി 25 വര്‍ഷം തുടരെയായി ദര്‍സ് നടത്തിക്കൊണ്ടിരിക്കുന്ന മതപണ്ഡിതരെ ആദരിക്കുന്നു.

മലപ്പുറം ഈസ്റ്റ് ജില്ലയിലെ മുദരിസുമാരുടെ ആദരം സപ്തംബര്‍ 23ന് രാവിലെ പത്ത് മണിക്ക് വണ്ടൂര്‍ ഇമാം റാസി അക്കാദമിയില്‍ നടക്കും. സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാനാ എ നജീബ് മൗലവി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍, സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ്തങ്ങള്‍ എന്നിവര്‍ ഉപഹാരം സമര്‍പ്പണം നടത്തും.

Tags:    

Similar News