മലപ്പുറത്ത് ഇന്ന് 1,945 പേര്‍ക്കു കൊവിഡ്; 159 പേര്‍ക്കു വിമുക്തി

Update: 2021-04-20 14:10 GMT

മലപ്പുറം: ജില്ലയില്‍ ഇന്ന് 1,945 പേര്‍ക്കു കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗമുക്തരായവര്‍ 159. ഇതോടെ ഇതുവരെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,25,701 ആയി. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ 1,818 ആണ്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആര്‍ക്കും രോഗം റിപോര്‍ട്ട് ചെയ്തിട്ടില്ല. ഉറവിടമറിയാതെ രോഗബാധിതരായവര്‍-52, വിദേശ രാജ്യത്ത് നിന്നെത്തിയവര്‍ 10, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ 65, രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവര്‍ 11,069, കൊവിഡ് പ്രത്യേക ആശുപത്രികളില്‍ 317, കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 187, കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 163, ആകെ നിരീക്ഷണത്തിലുള്ളവര്‍ 26,748, കൊവിഡ് ബാധിച്ച് ഇതുവരെ ജില്ലയില്‍ മരിച്ചവരുടെ എണ്ണം 633 ആണ്.

Covid updates in Malappuram

Tags:    

Similar News