മലപ്പുറം ജില്ലയില്‍ 388 പേര്‍ക്ക് കൊവിഡ്; 457 പേര്‍ക്ക് കൂടി രോഗമുക്തി

Update: 2021-01-11 14:43 GMT

മലപ്പുറം: ജില്ലയില്‍ ഇന്ന് 388 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 377 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാവുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി തുടരുന്നത് ആശങ്കാജനകമാണെന്നും ഈ സാഹചര്യത്തില്‍ കൊവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളും ഉറവിടമറിയാതെ ഏഴുപേരും ഇന്ന് രോഗബാധിതരായവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് ജില്ലയിലെത്തിയതുമാണ്.

    വിദഗ്ധ ചികിത്സയ്ക്ക് ശേഷം 457 പേരാണ് ജില്ലയില്‍ തിങ്കഴാഴ്ച രോഗ വിമുക്തരായത്. ഇവരുള്‍പ്പെടെ 91,121 പേര്‍ ഇതുവരെ രോഗമുക്തി നേടി. ജില്ലയിലിപ്പോള്‍ 21,839 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,406 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 306 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 143 പേരും 125 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 502 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

Covid: 388 positive cases in Malappuram district

Similar News