പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ കോണ്‍ഗ്രസ് പ്രതിഷേധം

Update: 2021-10-04 16:34 GMT

പരപ്പനങ്ങാടി: ഉത്തര്‍പ്രദേശില്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കര്‍ഷകരെ കാണാന്‍ പോയ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത യോഗി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ചെട്ടിപ്പടിയില്‍ കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. കര്‍ഷക കോണ്‍ഗ്രസ് പരപ്പനങ്ങാടി മണ്ഡലം പ്രസിഡന്റ് ടി വി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.

മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വി പി ഖാദര്‍ യോഗം ഉദ്ഘാടനം ചെയ്തു. നെടുവ മണ്ഡലം കോണ്‍ഗ്രസ് മുന്‍ ഭാരവാഹികളായ സി ബാലഗോപാലന്‍, പി കെ മോഹന്‍ദാസ്, റഷീദ്, സി പി മുജീബ്, വി കെ ഉമേഷ്, മണലിയില്‍ രവി, ടി വി എസ് അഷില്‍, സൈദാലി, അസൈനാര്‍കുട്ടി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Tags: