വര്‍ഗീയതയ്‌ക്കെതിരേ സന്ദേശപ്രചാരണത്തിന് തുടക്കം

ജില്ലയിലെ റെയില്‍വേ, ബസ് സ്റ്റാന്റ്, ആശുപത്രി, പാര്‍ക്ക്, കാംപസുകള്‍, ടൗണുകള്‍, ഓഫിസുകള്‍, കടകള്‍ തുടങ്ങിയ കേന്ദ്രങ്ങളിലും പതിനായിരക്കണക്കിന് സന്ദേശരേഖകള്‍ പൊതുജനങ്ങള്‍ക്ക് കൈമാറി.

Update: 2019-02-16 17:09 GMT

മലപ്പുറം: 'വര്‍ഗീയതയ്‌ക്കെതിരേ മതേതര മുന്നേറ്റം' എന്ന പ്രമേയവുമായി സംസ്ഥാന വ്യാപകമായി വിസ്ഡം ഇസ്്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ചുവരുന്ന സന്ദേശപ്രചാരണത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം സി മമ്മൂട്ടി എംഎല്‍എ നിര്‍വഹിച്ചു. സന്ദേശപ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ 23 മണ്ഡലങ്ങളില്‍ നടന്ന പ്രചാരണ പരിപാടികളില്‍ എംഎല്‍എമാരായ കെ എന്‍ എ ഖാദര്‍, സി അബ്ദുല്‍ ഹമീദ്, വി ടി ബെല്‍റാം, സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, സംസ്ഥാന ന്യൂനപക്ഷ ധനകാര്യവകുപ്പ് ഡയറക്ടര്‍ സികെ ഉസ്മാന്‍ ഹാജി, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫൈസല്‍ ബാബു, സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍, മുന്‍ എംപി സി ഹരിദാസ്, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, തിരൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ബാവ എന്നിവരും ജില്ലയിലെ വിവിധ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍, ബ്ലോക്ക്, പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഭാരവാഹികള്‍ എന്നിവരും സന്ദേശരേഖകള്‍ ഏറ്റുവാങ്ങി മതേതര മുന്നേറ്റത്തില്‍ പങ്കാളികളായി.

ജില്ലയിലെ റെയില്‍വേ, ബസ് സ്റ്റാന്റ്, ആശുപത്രി, പാര്‍ക്ക്, കാംപസുകള്‍, ടൗണുകള്‍, ഓഫിസുകള്‍, കടകള്‍ തുടങ്ങിയ കേന്ദ്രങ്ങളിലും പതിനായിരക്കണക്കിന് സന്ദേശരേഖകള്‍ പൊതുജനങ്ങള്‍ക്ക് കൈമാറി. ഫാഷിസത്തിനെതിരായ മുന്നേറ്റത്തില്‍ ചരിത്രകാരന്‍മാരും മാധ്യമപ്രവര്‍ത്തകരും തങ്ങളുടേതായ പങ്ക് അടയാളപ്പെടുത്തേണ്ട അനിവാര്യഘട്ടമാണിതെന്ന് വിസ്ഡം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിസ്ഡം ഇസ്്‌ലാമിക് മിഷന്‍ ജില്ലാ ഭാരവാഹികളായ എം നൂറുദ്ദീന്‍, പി കരിം മാസ്റ്റര്‍, ഡോ. സ് മുഹമ്മദ് റാഫി, മുനവ്വര്‍, എ നൗഷാദ്, വി അബ്ദുല്‍ ലത്തീഫ്, യാസിര്‍ സ്വലാഹി, ഷാഹുല്‍ ഹമീദ്, ഉമറുല്‍ ഫാറൂഖ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News