മുഖ്യമന്ത്രിയുടെ ഫോട്ടോ വികൃതമാക്കി പോസ്റ്റ്: യൂത്ത് ലീഗ് പ്രവര്‍ത്തകനെതിരേ കേസ്

Update: 2020-08-14 08:39 GMT

പരപ്പനങ്ങാടി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ വികൃതമാക്കി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ മുസ് ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെതിരേ കേസ്. ചിറമംഗലം സൗത്തിലെ സി ടി റമീസിനെതിരേയാണ് പരപ്പനങ്ങാടി പോലിസ് കേസെടുത്തത്. ജനങ്ങള്‍ക്കിടയില്‍ പ്രകോപനം ഉണ്ടാക്കുന്നതും മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്തുന്നതിന് വേണ്ടിയും രാഷ്ട്രീയ സംഘര്‍ഷത്തിന് വഴിയൊരുക്കുന്നതുമാണ് പോസ്റ്റെന്നു ചൂണ്ടിക്കാട്ടി സിപിഎം അറ്റത്തങ്ങാടി ബ്രാഞ്ച് സെക്രട്ടറി എന്‍ കെ റഫീഖ് നല്‍കിയ പരാതിയിലാണ് നടപടി.

CM'm morphed photo: case against MYL activist


Similar News