ഫുട്‌ബോള്‍ കളിക്കിടെ സംഘര്‍ഷം: മൂന്നുപേര്‍ക്ക് പരിക്ക്

പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ പോക്കുവിന്റെ പുരയ്ക്കല്‍ അബ്ദുറസ്സാഖിന്റെ മകന്‍ ബദറുദ്ദീന്‍ (17), കൊട്ടക്കമ്മുവിന്റെ പുരയ്ക്കല്‍ സെയ്തുമുഹമ്മദ് മകന്‍ അസ്ഹറുദ്ദീന്‍ (17), പോക്കുവിന്റെ പുരയ്ക്കല്‍ സലീമിന്റെ മകന്‍ ഷഹനാസ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Update: 2020-01-06 14:07 GMT

പരപ്പനങ്ങാടി: ചെമ്മാട് കരിപ്പറമ്പ് പാടത്തെ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ പോക്കുവിന്റെ പുരയ്ക്കല്‍ അബ്ദുറസ്സാഖിന്റെ മകന്‍ ബദറുദ്ദീന്‍ (17), കൊട്ടക്കമ്മുവിന്റെ പുരയ്ക്കല്‍ സെയ്തുമുഹമ്മദ് മകന്‍ അസ്ഹറുദ്ദീന്‍ (17), പോക്കുവിന്റെ പുരയ്ക്കല്‍ സലീമിന്റെ മകന്‍ ഷഹനാസ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കരിപ്പറമ്പ് ഫോറന്‍സിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് മല്‍സരം സംഘടിപ്പിച്ചിരുന്നത്. എഫ്‌സി യുനൈറ്റഡ് ചെറുമുക്കും മാന്‍സിറ്റി പുത്തന്‍കടപ്പുറവും തമ്മിലാണ് ഞായറാഴ്ച വൈകീട്ട് മല്‍സരം നടന്നത്.

ഗോളടിച്ചതുമായി ബന്ധപ്പെട്ട് റഫറിയുടെ അനാവശ്യതീരുമാനത്തെ ചോദ്യംചെയ്തതാണ് സംഘര്‍ഷം ഉടലെടുക്കാന്‍ കാരണമെന്നും റഫറിയും സംഘാടകരും മറ്റും ചേര്‍ന്ന് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും പരിക്കേറ്റമാന്‍സിറ്റി ടീം അംഗങ്ങള്‍ പറയുന്നു. പരിക്കറ്റ മൂന്നുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ടീമിലെ മുഴുവന്‍ കളിക്കാരെയും ആദ്യം തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നെഞ്ച് വേദനയും തലകറക്കവും മറ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്നുപേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. 

Tags:    

Similar News