പൗരത്വ രേഖ, ഉപ്പാപ്പയുടെ വള്ളി നിക്കര്‍: പ്രതിഷേധങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് നാടകസംഘം

Update: 2020-01-21 07:48 GMT

ഹമീദ് പരപ്പനങ്ങാടി

മലപ്പുറം: എന്‍ആര്‍സി, സിഎഎയും നടപ്പിലാക്കി പൗരന്മാരെ വേട്ടയാടുന്ന ഭരണകൂട ഭീകരതക്കെതിരേ തെരുവുകളില്‍ പോരാട്ട വീര്യം ചോര്‍ന്ന് പോവാതെ അഭിനയിച്ച് തീര്‍ക്കുകയാണ് ദേശീയ കലാസംഘ പ്രവര്‍ത്തകര്‍.

'കേരളം രാജ്ഭവനിലേക്ക് ' എന്ന സന്ദേശം ഉയര്‍ത്തി എസ്ഡിപിഐ നടത്തുന്ന സിറ്റിസണ്‍ മാര്‍ച്ചിനെ അനുഗമിക്കുന്ന കലാസംഘം തെരുവുകളില്‍ ആര്‍എസ്എസ് ഭരണകൂടത്തിനെ നഖനിശിഖാന്തം എതിര്‍ത്തു കൊണ്ട് മുന്നേറുന്നത്. 'മേരേ പ്യാരേ ദേശ് വാസിയൊ' എന്ന പേരിലാണ് തെരുവരങ്ങ് വിവിധ സ്ഥലങ്ങളില്‍ അരങ്ങേറുന്നത്.

പൗരനെ തിരിച്ചറിയാനുള്ള രേഖ ചോദിച്ച് വരുന്ന സംഘി ഭരണകൂട പ്രതിനിധിക്ക് തന്റെ വോട്ടര്‍ ഐഡിയും, ആധാര്‍ കാര്‍ഡും, ഹജ്ജിന് വേണ്ടി എടുത്ത പാസ്‌പ്പോര്‍ട്ടും നല്‍കിയിട്ടും കോയയെന്ന മുസ്‌ലിം പ്രതിനിധിയോട് ഇവയൊന്നും പറ്റില്ലെന്ന പ്രഖ്യാപനവും, 1951 ന് മുന്നെയുള്ള ഭൂമിയുടെ രേഖയും, 1971ലെ വോട്ടര്‍ ലിസ്റ്റിലെ തെളിവുമില്ലങ്കില്‍ ഗര്‍വാപസിയിലൂടെ ആര്യ സംസ്‌കാരം സ്വീകരിക്കാന്‍ പറയുമ്പോള്‍ ഉപ്പാപ്പയുടെ വള്ളി നിക്കര്‍ മാത്രമാണ് ഇനിയുള്ളതെന്നും അതിനപ്പുറത്തേക്ക് ഒന്നും കാണിക്കില്ലന്ന പ്രഖ്യാപനമാണ് ഒരു നാടന്‍ ചായക്കടയുടെ പശ്ചാതലത്തില്‍ നാടക സംഘം പറയുന്നത്. നാടിനേയും, ജനതയേയും തകര്‍ക്കാന്‍ വരുന്ന സംഘി പ്രതിനിധിക്കെതിരേ പ്രതിരോധം തീര്‍ക്കുന്നതോടെ നാടകം അവസാനിക്കുന്നു. 

Similar News