പൗരത്വഭേദഗതി നിയമം പിന്‍വലിക്കണം: വിസ്ഡം വിദ്യാര്‍ഥികള്‍

എല്‍കെജി മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച പരിപാടി വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന ട്രഷറര്‍ ഡോ. സി മുഹാസ് ഉദ്ഘാടനം ചെയ്തു.

Update: 2019-12-21 16:11 GMT

അരീക്കോട്: വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ അരീക്കോട് മണ്ഡലം കമ്മിറ്റി കളിച്ചങ്ങാടം ബാലസമ്മേളനം നടത്തി. സമ്മേളനത്തില്‍ ജനാധിപത്യ മതേതരത്വ സംരക്ഷണത്തിന് വേണ്ടി കുരുന്നുകള്‍ പ്രതിജ്ഞയെടുത്തു. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.

എല്‍കെജി മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച പരിപാടി വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന ട്രഷറര്‍ ഡോ. സി മുഹാസ് ഉദ്ഘാടനം ചെയ്തു. കെ പി മുഹമ്മദ്, ആസിഫ് അലി, അമല്‍ ജിയാദ്, മിസ്അബ്, റിസ് വാന്‍, അഫീഫ്, ഷാനിബ്, ദില്‍ഷാദ് എന്നിവര്‍ സംസാരിച്ചു. നസീഫ്, ജിംഷാദ് സലഫി, സ്വാലിഹ് നേതൃത്വം നല്‍കി.

Tags:    

Similar News