മുഖ്യമന്ത്രി നാളെയും മറ്റന്നാളും മലപ്പുറം ജില്ലയില്‍

Update: 2021-03-16 12:51 GMT

മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ബുധനാഴ്ച വൈകീട്ട് ആറിന് അരീക്കോട്ട് ഏറനാട് മണ്ഡലം എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് യോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച രാവിലെ 10ന് കൊണ്ടോട്ടി, 11ന് ചേളാരി, മൂന്നിനു താനൂര്‍, വൈകീട്ട് 4.30ന് പൊന്നാനി എന്നിവിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. ആറിന് ഏലംകുളത്ത് ഇഎംഎസ് സാംസ്‌കാരിക സമുച്ഛയത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

Tags: