സിബിഎസ്ഇ ജില്ലാ കലോല്‍സവത്തിന് തിരിതെളിഞ്ഞു

11 വേദികളിലായി മൂന്നുദിവസം നടക്കുന്ന കലോല്‍സവത്തില്‍ 75 വിദ്യാലയങ്ങളില്‍നിന്നായി 6,000 മല്‍സാരാര്‍ഥത്ഥികള്‍ പങ്കെടുക്കും.

Update: 2019-10-10 18:23 GMT

പെരിന്തല്‍മണ്ണ: സിബിഎസ്ഇ മലപ്പുറം ജില്ലാ കലോല്‍സവത്തിന് തിരിതെളിഞ്ഞു. മലപ്പുറം സെന്‍ട്രല്‍ സഹോദയയുടെയും സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണ- വള്ളുവനാട് വിദ്യാഭവനില്‍ നടക്കുന്ന കലാമേള മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം നൂറിന്‍ ഷെരീഫ് വിശിഷ്ടാതിഥിയായി. സെന്‍ട്രല്‍ സഹോദയ പ്രസിഡന്റ് പി ജനാര്‍ധനന്‍ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ദാമോദരന്‍ മുഖ്യപ്രഭാഷണം നടത്തി. കലോല്‍സവ ലോഗോ തയ്യാറാക്കിയ കെ എന്‍ ഫാത്തിമ നൂറയ്ക്ക് (എംഇഎസ് സെന്‍ട്രല്‍ സ്‌കൂള്‍ തിരൂര്‍) സമ്മാനം നല്‍കി.


 സി സി അനീഷ് കുമാര്‍ (ജനറല്‍ സെക്രട്ടറി സെന്‍ട്രല്‍ സഹോദയ), തങ്കം ഉണ്ണികൃഷ്ണ, മജീദ് ഐഡിയല്‍, ഡോ: കെ എം മുഹമ്മദ്, ക്യാപ്റ്റന്‍ രാജഗോപാല്‍, എം ദേവരാജന്‍, എന്‍ അബ്ദുല്‍ ജബ്ബാര്‍, വി എം മനോജ് (ട്രഷറര്‍, സെന്‍ട്രല്‍ സഹോദയ) എന്നിവര്‍ സംസാരിച്ചു. മലപ്പുറം സെന്‍ട്രല്‍ സഹോദയയുടേയും സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്റേയും സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്റേയും ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു. 11 വേദികളിലായി മൂന്നുദിവസം നടക്കുന്ന കലോല്‍സവത്തില്‍ 75 വിദ്യാലയങ്ങളില്‍നിന്നായി 6,000 മല്‍സാരാര്‍ഥത്ഥികള്‍ പങ്കെടുക്കും. 

Tags:    

Similar News