26 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി പിടിയില്‍

ചെട്ടിപ്പടി അമ്പാളി ഹൗസില്‍ വിനയകുമാര്‍ (45)നെയാണ് അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്.

Update: 2022-09-30 15:52 GMT

പരപ്പനങ്ങാടി: ഡ്രൈ ഡേയില്‍ കൂടിയ വിലയ്ക്ക് വില്‍പന നടത്തുവാനായി വാങ്ങിക്കൊണ്ടുവന്ന 26 കുപ്പി (13 ലിറ്റര്‍) മദ്യവും മദ്യം കടത്താന്‍ ഉപയോഗിച്ച വാഹനവും പരപ്പനങ്ങാടി പോലിസ് പിടിച്ചെടുത്തു.

ചെട്ടിപ്പടി അമ്പാളി ഹൗസില്‍ വിനയകുമാര്‍ (45)നെയാണ് അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി എസ്‌ഐ നവീന്‍ ഷാജ്, പോലിസുകാരായ രഞ്ജിത്ത്, അനില്‍, ഡാന്‍സാഫ് ടീമംഗങ്ങളായ ആല്‍ബിന്‍, ജിനേഷ്, വിപിന്‍, അഭിമന്യു, സബറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്. ഡ്രൈ ഡേയില്‍ ബോട്ടില്‍ ഒന്നിന് 500 രൂപ അധികം വാങ്ങിയാണ് പ്രതി മദ്യക്കച്ചവടം നടത്തിയിരുന്നത്. വര്‍ഷങ്ങളായി ഇത്തരത്തില്‍ മദ്യക്കച്ചവടം നടത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു.

വരും ദിവസങ്ങളിലും കൂടുതല്‍ ശക്തമായ റെയ്ഡുകള്‍ ഉണ്ടാകുമെന്ന് പരപ്പനങ്ങാടി പോലിസ് അറിയിച്ചു. മദ്യ- മയക്ക്മരുന്ന് ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ തുടങ്ങിയതോടെ പരപ്പനങ്ങാടി പോലിസിനെതിരേ ഭരണ കക്ഷികളില്‍ പെട്ട പ്രധാന പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്.

നിലവിലുള്ള നിയമപ്രകാരം പ്രതിക്ക് 10 വര്‍ഷം തടവ് ലഭിക്കും. പ്രതി മദ്യക്കടത്തിനായി ഉപയോഗിച്ച വാഹനം ലേലം ചെയ്ത് തുക ഗവണ്‍മെന്റിലേക്ക് ഈടാക്കും. അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും.

Tags:    

Similar News