കാംപസ്ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാതല മെമ്പര്‍ഷിപ്പ് ഉദ്ഘാടനം

കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി മുസ്തഫ ഷനൂറി ഉദ്ഘാടനം ചെയ്തു.

Update: 2020-09-29 03:59 GMT

പരപ്പനങ്ങാടി: 'കരുതലോടെ പ്രതിരോധിക്കാം കരുത്തോടെ പ്രതികരിക്കാം' എന്ന ശീര്‍ഷകത്തില്‍ കാംപസ്ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മലപ്പുറം വെസ്റ്റ് ജില്ലാതല മെമ്പര്‍ഷിപ്പ് ഉദ്ഘാടനം പരപ്പനങ്ങാടിയില്‍ നടന്നു. കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി മുസ്തഫ ഷനൂറി ഉദ്ഘാടനം ചെയ്തു. രാജ്യം അപകടകരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ മതേതര ചിന്തയേയും സാമൂഹിക വ്യവസ്ഥയേയും താങ്ങി നിര്‍ത്തേണ്ടത് വിദ്യാര്‍ത്ഥികളാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഏരിയ വൈസ് പ്രസിഡന്റ് അലൂഫ് റഹ്മാന്‍ കമ്മിറ്റി അംഗങ്ങളായ ആര്‍ എന്‍ ഫഹദ്, പി വി ഉനൈസ് പങ്കെടുത്തു.




Tags: