കണ്ടെയ്‌നര്‍ ലോറി തട്ടി ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Update: 2025-01-02 07:38 GMT

പരപ്പനങ്ങാടി: പുത്തന്‍ പീടികയില്‍ കണ്ടെയ്‌നര്‍ ലോറി ബൈക്കില്‍ തട്ടി ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. കണ്ടെയ്‌നര്‍ ലോറി ബൈക്കിനെ മറികടക്കവെ ആയിരുന്നു അപകടമുണ്ടായത്.ടൗണ്‍ ഹാള്‍ റോഡിലെ സൂപ്പി മക്കാനകത്ത് സുഹൈല്‍ (20) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. ബൈക്കില്‍ കുടെ ഉണ്ടായിരുന്ന ഐശല്‍ റഹ്‌മാന്‍ എന്ന കുട്ടിയെ പ്രാഥമിക ചികിത്സക്ക് വിധേയനാക്കി. സുഹൈലിന്റെ പിതാവ്: അബ്ദുസമദ്, മതാവ്.സുബെദ. സഹോദരങ്ങള്‍: ഷഹ്ന, ഷ്ഫ്‌ന.




Tags: