മലപ്പുറം കോഡൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

Update: 2025-03-07 07:28 GMT

മലപ്പുറം: കോഡൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. അബ്ദുല്‍ ലത്തീഫ് (49) ആണ് മരിച്ചത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പില്‍ നിന്ന് ബസെത്തുന്നതിന് മുന്‍പ് ആളെ കയറ്റിയതാണ് ആക്രമണത്തിന് കാരണം. തിരൂര്‍- മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസ് കണ്ടക്ടറാണ് മര്‍ദിച്ചത്. സംഭവത്തില്‍ ബസ് ജീവനക്കാരായ മൂന്ന് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഓട്ടോറിക്ഷ പിന്തുടര്‍ന്ന ബസ് ജീവനക്കാര്‍ വാഹനം തടഞ്ഞു നിര്‍ത്തിയാണ് അബ്ദുള്‍ ലത്തീഫിനെ മര്‍ദ്ദിച്ചതെന്നാണ് വിവരം. സംഭവത്തിന് ശേഷം സ്വയം ഓട്ടോറിക്ഷ ഓടിച്ച് ആശുപത്രിയിലേക്ക് പോയ അബ്ദുല്‍ ലത്തീഫ് ആശുപത്രിയിലെത്തിയതും കുഴഞ്ഞുവീണു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. ഇന്നലെയും താനൂരില്‍ സമാനമായ രീതിയില്‍ ഓട്ടോറിക്ഷ ഡ്രൈവറെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചിരുന്നു.