ബീവറേജസ് കോര്‍പറേഷനില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി

പെരിന്തല്‍മണ്ണ നഗരസഭാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്

Update: 2021-06-18 08:34 GMT

പെരിന്തല്‍മണ്ണ: കോവിഡ് മഹാമാരി കുറഞ്ഞ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചത്തിന് തൊട്ടു പിറകെ പെരിന്തല്‍മണ്ണ നഗരസഭാ പരിസരത്ത് ഇനിയൊരു കണ്ടയ്ന്‍മെന്റ് സോണ്‍ ആവുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ബീവറേജസ് കോര്‍പറേഷനില്‍ തിരക്ക് കൂടിയ സാഹചര്യത്തില്‍ നഗരസഭാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി.

മലപ്പുറം ജില്ലാ ട്രോമാ കെയര്‍ പെരിന്തല്‍മണ്ണ സ്‌റ്റേഷന്‍ യൂണിറ്റ് അംഗങ്ങളായ നൗഷാദ് പുത്തനങ്ങാടി, സല്‍മാന്‍ ഒടമല, ശ്രീജ ആനമങ്ങാട്, റഹീസ് കുറ്റിരി, സുധീഷ് ഒലിങ്കര, സിറാജ് വലിയങ്ങാടി, സിദ്ധീഖ് കക്കൂത്ത് എന്നിവരും പെരിന്തല്‍മണ്ണ നഗരസഭാ ആരോഗ്യ വകുപ്പിനോടൊപ്പം പങ്കാളികളായി.

Tags: