നാര്‍ക്കോട്ടിക് വിരുദ്ധ ജിഹാദ്: സുന്നീ ജമാഅത്ത് മിലാദ് കാംപയിന്‍ പ്രഖ്യാപിച്ചു

Update: 2021-10-03 19:45 GMT

മലപ്പുറം: നാര്‍ക്കോട്ടിക് വിരുദ്ധ ജിഹാദ്, സ്ത്രീകളുടെ തിരുനബി, നരച്ചവരെ നിരസിക്കരുത്, ബാല്യത്തിന്റെ മൂല്യം എന്നീ നാലു പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നാലുഘട്ടങ്ങളിലായി മിലാദ് കാംപെയ്ന്‍ നടത്താന്‍ കേരള സുന്നി ജമാഅത്ത് സംസ്ഥാന കമ്മിറ്റി പ്രഖ്യാപനം നടത്തി. യുവജന സംഗമം (നാര്‍ക്കോട്ടിക് വിരുദ്ധ ജിഹാദ്) 9 ന് മലപ്പുറത്തും വയോജന സംഗമം (നരച്ചവരെ നിരസിക്കരുത്) 16 ന് എറണാകുളത്തും വനാതാ സംഗമം (സ്ത്രീകളുടെ തിരുനബി) 23 ന് കണ്ണൂരും ബാലകൗമാര സംഗമം (ബാല്യത്തിന്റെ മൂല്യം) 30ന് പരപ്പനങ്ങാടിയിലും ഉദ്ഘാടനം നടക്കും.

മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സിക്രട്ടറി എ നജീബ് മൗലവി അധ്യക്ഷത വഹിച്ചു. എസ്‌വൈഎഫ് സ്‌റ്റേറ്റ് പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സുന്നീ ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അശ്‌റഫ് ബാഹസന്‍ തങ്ങള്‍, സെക്രട്ടറി കെ എ സമദ് മൗലവി മണ്ണാര്‍മല, അബ്ദുല്ലാഹി സഅദി കണ്ണൂര്‍, ഇ എം അബൂബകര്‍ മൗലവി, അലി അക്ബര്‍ മൗലവി, എ എന്‍ സിറാജുദ്ദീന്‍ മൗലവി, ഇ പി അശ്‌റഫ് ബാഖവി കാളികാവ്, അശ്‌റഫ് ബാഖവി ഒടിയപാറ, സി ടി മുഹമ്മദ് മൗലവി സംസാരിച്ചു.

Tags:    

Similar News