മഞ്ചേരിയില്‍ 18കാരി ജീവനൊടുക്കിയതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച സുഹൃത്തും മരിച്ച നിലയില്‍

Update: 2025-02-12 09:12 GMT

മലപ്പുറം: ആമയൂരില്‍ 18-കാരി ജീവനൊടുക്കിയതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച അയല്‍വാസിയായ ആണ്‍ സുഹൃത്തിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബ്യൂട്ടീഷന്‍ കോഴ്സ് വിദ്യാര്‍ഥിയായ കാരക്കുന്ന് കൈക്കോട്ടു പറമ്പില്‍ സജീറിനെ(19)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


പെണ്‍കുട്ടി ജീവനൊടുക്കിയതിന് പിന്നാലെ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ആശുപത്രിയില്‍ നിന്നും ആരും അറിയാതെ പുറത്തിറങ്ങുകയായിരുന്നു. എടവണ്ണ പുകമണ്ണില്‍ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

ഈ മാസം മൂന്നിനാണ് ആമയൂര്‍ റോഡ് പുതിയത്ത് വീട്ടില്‍ ഷൈമ സിനിവര്‍ വീട്ടില്‍ തൂങ്ങി മരിച്ചത്. പ്ലസ്ടു കഴിഞ്ഞ് പി.എസ്.സി പരീക്ഷ പരിശീലനത്തിന് പോവുകയായിരുന്ന ഷൈമയുടെ നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു മരണം. വിവാഹത്തിലെ താല്‍പ്പര്യക്കുറവാണ് മരണത്തിന് വഴിവെച്ചതെന്നാണ് പോലിസ് റിപോര്‍ട്ട്.