ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Update: 2020-07-17 11:14 GMT

പെരിന്തല്‍മണ്ണ: പടപ്പറമ്പില്‍ ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പടപ്പറമ്പ് പെരിന്തല്‍മണ്ണ റോഡില്‍ ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ നിലമ്പൂര്‍ പോത്തുകല്ല് വടക്കേപ്പുറം ഹംസയുടെ മകന്‍ സലാഹുദീന്‍ (23) ആണ് മരിച്ചത്. ജോലിക്ക് പോകുന്ന വഴി ഇദ്ദേഹം ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന ഗുഡ്സ് ഓട്ടോയില്‍ ഇടിച്ചു റോഡില്‍ വീഴുകയായിരുന്നു.ആശുപത്രിയില്‍സ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെയിന്റിംഗ് തൊഴിലാളിയായിരുന്നു സലാഹുദീന്‍

മാതാവ്: കദീജ ഭാര്യ: അസ്മാബി കോട്ടക്കല്‍ സഹോദരങ്ങള്‍: ബഷീര്‍ ശറഫുദ്ധീന്‍


Tags:    

Similar News